12
Jul 2025
Fri
12 Jul 2025 Fri
Maharashtra female student Told To Strip For Period Check After Blood Stains Found In School Bathroom

മുംബൈ: ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍. സംഭവത്തില്‍ നാല് അധ്യാപകരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പൊലിസ് പോക്‌സോ (POCSO) അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ഷാപൂരിലെ ആര്‍.എസ് ധമാനി സ്‌കൂളിലെ ശുചിമുറിയില്‍ ചൊവ്വാഴ്ച രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും സഹായികളും ചേര്‍ന്ന് പരിശോധന നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുമുതല്‍ പത്ത് വരെയുള്ള ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കണ്‍വന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം ശുചിമുറിയില്‍ വച്ച് വനിതാ ജീവനക്കാരിയെ കൊണ്ട് ഓരോരുത്തരെയായി ദേഹപരിശോധന നടത്തുകയായിരുന്നു. ഹാളിലെ പ്രൊജക്ടറില്‍ ശുചിമുറിയിലെ രക്തക്കറ പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് കുട്ടികളോട് ഇതാരുടേതാണെന്ന് ചോദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവമുണ്ടോ എന്ന് പരിശോധിച്ചത്. പെണ്‍കുട്ടികളില്‍ ചിലര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചതോടെ പൊലിസ് കേസടുക്കുകയായിരുന്നു.

എഫ്‌ഐആറില്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും നാല് അധ്യാപകരുടെയും പേരുകള്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാഫ് അംഗങ്ങളായ ഇന്ദിര പല്ലാഡിയ, ലക്ഷ്മി ദേവ്ര, ക്ലീനിംഗ് സ്റ്റാഫ് അംഗം നന്ദ മൗഷി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ സെക്ഷന്‍ 74, 76, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ സെക്ഷന്‍ 11, 12, 29 എന്നിവ കുറ്റക്കാരാണ്. പ്രായപൂര്‍ത്തിയാകാത്തവരോടുള്ള ക്രൂരത, ദുരുപയോഗം, ലൈംഗിക ദുഷ്‌പെരുമാറ്റം എന്നിവയാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.

Police have arrested the principal and another staffer of a private school in Thane where girl students were allegedly made to strip to check if they were menstruating. The incident occurred at the school in Shahapur area of Maharashtra’s Thane district on Tuesday (July 8, 2025) after bloodstains were found in its toilet, they said.