20
Mar 2025
Sat
20 Mar 2025 Sat
malappuram native death in dammam

ദമ്മാം: ശനിയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. (malappuram native death in dammam ) അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ് വീണു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാക്കയിലെ വി.എസ്.എഫ് ഓഫിസിന് സമീപമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിന് സമീപം വീണു കിടക്കുന്നതായി സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

28 വര്‍ഷമായി പ്രവാസിയാണ്. ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹം ശനിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ALSO READ: കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും, ഓനെ ഇന്ന് കൂത്തീട്ടേ പോവൂ;  ഷഹബാസിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോ സന്ദേശം പുറത്ത്

പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്. മരണ വിവരമറിഞ്ഞ് മകന്‍ ഹംസ (അബഹ), സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമ്മാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദ് അബഹയിലുണ്ട്. ഷരീഫയാണ് ഭാര്യ. മക്കള്‍: ഹംസ, റിയാസ്, അഖില്‍.

രണ്ട് സഹോദരന്മാരും ആറു സഹോദരിമാരുമുണ്ട്. ഖോബാര്‍ റാക്കയിലെ അല്‍ സലാം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോകും. ഇത് സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അല്‍ ഖോബാര്‍ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, സാമൂഹികപ്രവര്‍ത്തകന്‍ ഷാജി വയനാട് എന്നിവര്‍ രംഗത്തുണ്ട്.