20
Jul 2025
Sun
20 Jul 2025 Sun
Malappuram native expatriate dies in Jeddah

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു. പുല്‍പ്പറ്റ തൃപ്പനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി മൊയ്തീന്‍ കുട്ടി-ആമിന ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാം എന്ന മാനു (43) ആണ് മരിച്ചത്. ജിദ്ദ ബവാദിയില്‍ മിനി മാര്‍ക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സനിയ, മക്കള്‍: ഷാമില്‍, ഫാത്തിമ ദില്‍ന, ഫാത്തിമ മിസ്ല, ഫാത്തിമ ദിയ.

ALSO READ: രണ്ട് സഹോദരങ്ങള്‍ക്കായി ഒരു വധു; പിന്നിലെ കാരണം പറഞ്ഞ് നേതാവ്