കര്‍ണാടകയിലെ ബംഗളൂരുവില്‍ ഗുഡ്സ് ഓട്ടോയുടെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കല്‍ പറപ്പൂര് കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദില്‍-ഷഹീബ ദമ്പതികളുടെ മകന് ഈസ ആദില്‍(4)ആണ് മരിച്ചത്.
|
ബുധനാഴ്ച രാവിലെ സര്‍ജാപുരയിലായിരുന്നു അപകടം. ഈസ ആദിലിനെ നഴ്സറിയില്‍ നിന്നു അമ്മ സ്കൂട്ടറിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.
കുട്ടിയുടെ മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഓള് ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും.
ALSO READ: വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ഒഴിവാക്കി പോലീസ് കുറ്റപത്രം
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





