27
Jun 2025
Tue
27 Jun 2025 Tue

ഗാസിയാബാദ്: സൺഡെ പ്രാർത്ഥന നടത്തിയ മലയാളി പാസ്റ്റർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ആണ് അറസ്സ്. മലയാളിയായ വിനോട് ആണ് പിടിയിലായത്. ഞായറാഴ്ചയാണ് പാസ്റ്ററെയും അനുയായിയെയും അറസ്റ്റ് ചെയ്തതു. ലൗ ജിഹാദ് തടയാൻ എന്ന പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമപ്രകാരം ആണ് രണ്ട് പേർക്കുമെതിരെ കേസെടുത്തത്. കേരളത്തിൽ നിന്നുള്ള പാസ്റ്റർ വിനോദ്  സാഹിബാബാദിൽ ആണ് താമസിച്ചിരുന്നത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളെ മതം മാറ്റുന്നതിൽ പങ്കാളിയാണെന്ന് ആരോപിച്ചു പ്രബൽ ഗുപ്ത എന്ന ഹിന്ദുത്വ സംഘടന പ്രവർത്തകൻ നൽകിയ പരാതിയിൽ ആണ് കേസെടുത്തതെന്നു  എസിപി വേവ് സിറ്റി പ്രിയശ്രീ പാൽ പറഞ്ഞു. എല്ലാ ഞായറാഴ്ചയും, ക്രോസിംഗ്സ് റിപ്പബ്ലിക് ഏരിയയിലെ രാഹുൽ വിഹാർ കോളനിയിലെ പ്രേം ചന്ദ് ജാദവ് എന്നയാളുടെ വസതിയിൽ പാസ്റ്റർ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയിരുന്നുവെന്ന് എസിപി പറഞ്ഞു. ജാതവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ്  ആണ് ക്രിസ്തു മതത്തിൽ ചേർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാതവ് ഒത്തുചേരലുകൾക്ക് സൗകര്യമൊരുക്കുകയും താഴ്ന്ന വരുമാനമുള്ള ആളുകളെ അവയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവിടെ പാസ്റ്റർ അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കാൻ ശ്രമിച്ചുവെന്നും ഓഫീസർ പറഞ്ഞു.

ധനസഹായം നൽകാമെന്ന വ്യാജേന ക്രിസ്തുമതം സ്വീകരിക്കാൻ പുരോഹിതൻ വ്യക്തികളെ മസ്തിഷ്കപ്രക്ഷാളനം നടത്തുകയായിരുന്നുവെന്നും എസിപി പാൽ ആരോപിച്ചു.

A pastor and his follower were arrested on Sunday, June 15, for allegedly attempting to convert people from economically weaker sections to Christianity under the guise of providing monetary assistance.