24
Aug 2022
Tue
24 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളിയായ വ്ലോ​ഗർ കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു. തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേല്‍ ബേബി വാളിപ്ലാക്കല്‍- വല്‍സമ്മ ദമ്പതിമാരുടെ മകനാണ് രാജേഷ്(35) ആണ് മരിച്ചത്.

 

രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ഫിഷിങിനായി രാജേഷ് കാനഡയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അന്നു രാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.

 

തുടര്‍ന്ന് ഭാര്യ അനു പനങ്ങാടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍സിഎംപിയും നടത്തിയ തിരച്ചിലിലാണ് രാജേഷിന്റെ വാഹനം കണ്ടെത്തിയത്. വാഹനം കണ്ടെത്തിയ സ്ഥലത്തു നിന്ന് 400 അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം ലഭിച്ചത്.