
പുതുക്കാട്: റുമേനിയയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തില്‍ മരിച്ചു. ചെങ്ങാലൂര്‍ പാലപ്പറമ്പില്‍ ചന്ദ്രന്റെ മകന്‍ നിഷാന്ത് (34) ആണ് മരിച്ചത്. റുമാനിയയില്‍നിന്ന് ഖത്തറിലെ ദോഹയില്‍ എത്തുകയും അവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്കു വരുന്നതിനിടെ വിമാനത്തില്‍ മരിക്കുകയായിരുന്നു.
![]() |
|
റുമേനിയയില്‍ ഫിറ്ററായി ജോലി ചെയ്യുന്ന നിഷാന്ത് മൂന്ന് മാസം മുമ്പാണ് നാട്ടില്‍ നിന്ന് പോയത്. അസുഖം മൂലം ചികിത്സയ്ക്കായാണ് നിഷാദ് നാട്ടിലേക്ക് വന്നത്. ഞായറാഴ്ച രാവിലെ പത്തിന് ലാന്‍ഡ് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സില്‍ താനെത്തുമെന്നാണ് ബന്ധുക്കളെ നിഷാന്ത് അറിയിച്ചത്. ഇതനുസരിച്ച് ആംബുലന്‍സുമായി കാത്തുനിന്ന ബന്ധുക്കളെ തേടി നിഷാദിന്റെ മരണ വാര്‍ത്തയാണെത്തിയത്.
മറ്റു യാത്രക്കാര്‍ ഇറങ്ങിയിട്ടും നിഷാന്ത് സീറ്റില്‍ത്തന്നെ ഇരിക്കുകയായിരുന്നു. ഇതോടെ വിമാനജോലിക്കാര്‍ എത്തി നിഷാന്തിന് പ്രഥമശുശ്രൂഷ നല്‍കി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാതാവ് : തങ്കമണി.
ഭാര്യ: അതുല്യ.
മകള്‍: ജാനകി (രണ്ടര വയസ്).
സഹോദരി : നിഷ.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.