09
Oct 2025
Tue
09 Oct 2025 Tue
man and 7 month old son dies in car accident

യുഎഇയിലെ ഖോര്‍ ഫക്കാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവും ഏഴുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. 41കാരനായ സ്വദേശി പൗരനും മകനുമാണ് മരിച്ചത്. അപകടത്തില്‍പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറും പരിക്കേറ്റ് ചികില്‍സയിലാണ്.

whatsapp യുഎഇയില്‍ കാറപകടത്തില്‍ യുവാവും ഏഴുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം ആറിന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. അമിത വേഗവും കാറുകളിലൊന്ന് വെട്ടിത്തിരിച്ചതുമാണ് അപകടത്തിനു കാരണമായത്. യുവാവ് ആദ്യവും മകന്‍ രണ്ടാമതുമാണ് മരിച്ചത്. ചൊവ്വ പുലര്‍ച്ചെ യുവാവിന്റെ മൃതദേഹം ഖബറടക്കിയതിനു പിന്നാലെയായിരുന്നു ചികില്‍സയിരുന്ന മകനും മരിച്ചത്. ഇതോടെ മണിക്കൂറുകള്‍ക്കു ശേഷം പിതാവിന്റെ ഖബറിന് അരികില്‍ മകനെയും മറവുചെയ്തു.

ALSO READ: ബസ്സിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണം