18
Feb 2024
Thu
18 Feb 2024 Thu

പുതുജീവിതം തുടങ്ങുന്നതിന് ബഹുനില അപ്പാര്‍ട്ട്‌മെന്റിലെ ജനാലയിലൂടെ രണ്ടുമക്കളെ വലിച്ചെറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയെയും വിഷംകുത്തിവച്ചുകൊന്നു. ചൈനയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഴാങ് ബോ, കാമുകി യെ ചെങ്‌ചെന്‍ എന്നിവരെയാണ് സുപ്രിംകോടതി വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ വിഷംകുത്തിവച്ചുകൊന്നത്. 2020ലായിരുന്നു ദമ്പതികള്‍ രണ്ടുവയസ്സുള്ള പെണ്‍കുട്ടിയെയും ഒരുവയസ്സുള്ള ആണ്‍കുട്ടിയെയും 15ാം നിലയുടെ മുകളില്‍ നിന്ന് താഴേക്കെറിഞ്ഞത്.

ഴാങ് ബോ ആണ് കൃത്യംനിര്‍വഹിച്ചത്. കൊലപാതകത്തിന് നിര്‍ബന്ധിച്ച യെ ചെങ്‌ചെനും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. യുവാവിന്റെ രണ്ടുമക്കളെയും ഇല്ലാതാക്കിയാല്‍ പുതിയ ജീവിതം തുടങ്ങാമെന്നായിരുന്നു യെ ചെങ്‌ചെനിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് കുഞ്ഞുങ്ങളെ എറിഞ്ഞുകൊന്നത്.

ഭാര്യയും കൊല്ലപ്പെട്ട കുട്ടികളുടെ മാതാവുമായ ചെന്‍ മീലിന്‍ ഴാങ് ബോയുമായി ഴാങ് ബോ 2020 ഫെബ്രുവരിയില്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.ഈ ബന്ധത്തില്‍ ജനിച്ച കുട്ടികളെയാണ് പെണ്‍സുഹൃത്തിന്റെ നിര്‍ബന്ധം മൂലം യുവാവ് കൊലപ്പെടുത്തിയത്.