24
Sep 2025
Tue
24 Sep 2025 Tue
Israel's military begins its ground offensive in Gaza

ഗസയില്‍ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍. ആക്രമണത്തില്‍ 78 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസയില്‍ കനത്ത ബോംബാക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ജനങ്ങള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസിന്റെ സൈനികാടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന്റെ പ്രതികരണം. ഗസ ചാമ്പലാവുകയാണെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് പറഞ്ഞത്. രാത്രിയില്‍ ആരംഭിച്ച ബോംബാക്രമണം പുലര്‍ച്ചെ വരെ നീണ്ടുനിന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ബോംബാക്രമണത്തില്‍ കെട്ടിടങ്ങള്‍ നിലംപൊത്തിയപ്പോള്‍ നിരവധി കുടുംബങ്ങള്‍ ഇതിനുള്ളില്‍ പെടുകയായിരുന്നു.

ALSO READ: പീച്ചി കസ്റ്റഡി മര്‍ദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെന്‍ഷന്‍