22
Sep 2022
Sun
22 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: കുന്നംകുളത്ത് മകളുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ചാണ് വൈദികന് മര്‍ദനം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് ഫാ. ജോബിയെ മര്‍ദിച്ചത്. 

 

ഇന്ന് ഉച്ചയോടെ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ വികാരിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് തലയിലും പുറത്തും പരിക്കേറ്റു. 

 

കുറച്ചുദിവസം മുമ്പാണ് വില്‍സന്റെ മകളുടെ വിവാഹം ഫാ. ജോബിയുടെ കാര്‍മികത്വത്തില്‍ 
പള്ളിയില്‍ വച്ച് നടന്നത്.  എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതോടെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.