30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
man committed suicide due to wifes torture

ഭാര്യയുടെ പീഡിനം താങ്ങാനാവുന്നില്ലെന്നും അവള്‍തന്നെ കൊന്നുകൊണ്ടിരിക്കുകയാണെന്നും ആത്മഹത്യാകുറിപ്പെഴുതിവച്ച് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ ഗൊല്ലപ്പള്ളിയെന്ന യുവാവാണ് ഞായറാഴ്ച ജീവനൊടുക്കി.(man committed suicide due to wifes torture)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡാഡി, എന്നോട് ക്ഷമിക്കണം. ഭാര്യ പിങ്കി എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്. അവള്‍ക്കെന്റെ മരണമാണ് വേണ്ടത്. എന്റെ ഭാര്യയുടെ പീഡനം മൂലം ഞാന്‍ മരിക്കുകയാണ്. അണ്ണാ(സഹോദരന്‍)ദയവ് ചെയ്ത് അച്ഛനെയും അമ്മയെയും നോക്കണം. പീറ്റര്‍ തന്റെ പിതാവിനെയും സഹോദരനെയും അഭിസംബോധന ചെയ്‌തെഴുതിയ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് പീറ്ററിന്റെ മൃതദേഹം സഹോദരന്‍ ജോയല്‍ കാണുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് പീറ്ററും പിങ്കിയും വിവാഹിതരായത്. അന്നുമുതല്‍ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നു. മൂന്നു മാസം മുമ്പ് ഇരുവരും വെവ്വേറെയാണ് താമസിക്കുകയാണ്. 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിങ്കി നല്‍കിയ വിവാഹമോചനക്കേസ് കോടതിയിലിരിക്കുകയാണെന്നും ജോയല്‍ പറഞ്ഞു. ഓഫിസിലെ മീറ്റിങ്ങിനിടെ ഭാര്യ വഴക്കടിച്ചതിനെ തുടര്‍ന്ന് പീറ്ററിന്റെ ജോലി നഷ്ടമായിരുന്നുവെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement