25
Feb 2025
Thu
25 Feb 2025 Thu
man committed suicide over pain of sibling demise

മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടുത്തുവളര്‍ത്തിയ യുവാവ് ആകെയുണ്ടായിരുന്ന സഹോദരന്റെ വേര്‍പാടിന്റെ വേദന താങ്ങാനാവാതെ ജീവനൊടുക്കി. തിരുവനന്തപുരം വക്കത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാന്‍ ആയിരുന്ന വെളിവിളാകം (ആറ്റൂര്‍ തൊടിയില്‍) ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. രാഹുലിന്റെ സഹോദരന്‍ മൂന്നും മാസം മുമ്പാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു രാഹുലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രാഹുലിനെയും സഹോദരനെയും മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചതാണ്. വക്കം പണ്ടാരതോപ്പിന് സമീപം രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നു കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ രാഹുല്‍ സഹോദരന്റെ മരണമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച രാഹുല്‍ തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോവുകയാണെന്നും പറഞ്ഞു. സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ വഴങ്ങാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. മാസങ്ങളായി ഇയാള്‍ ജോലിക്കും പോയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.