സൗഹൃദദിനാചരണ വേളയിൽ സൗഹൃദാഭ്യർഥന നിരസിച്ചതിനെ 15കാരിയെ ട്രെയിനു മുന്നിൽ തള്ളിയിട്ടുകൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ശൂർവിർ സിങ് എന്നയാളെ പോലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
|
ആഗസ്ത് രണ്ട് മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി 15കാരിയുടെ പിതാവ് പ്രതാപ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കംപ്യൂട്ടർ ക്ലാസിനു പോയ മകൾ തിരിച്ചുവന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് റെയിൽവേ പാളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.
ALSO READ: ബംഗളുരുവിലെ എയർഹോസ്റ്റസിന്റെ വീണുമരണം കൊലപാതകമാണെന്ന് മലയാളി കാമുകന്റെ കുറ്റസമ്മതം
മാതാപിതാക്കളെത്തി കുട്ടിയുടെ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. അന്വേഷണം ശൂർവീർ സിങ്ങിലെത്തി നിൽക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. പെൺകുട്ടി താനുമായി സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇതിനാൽ ട്രെയിനു മുന്നിലേക്കു തള്ളിയിട്ടുകൊല്ലുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.





