17
Jun 2023
Thu
17 Jun 2023 Thu

നാഗ്പൂർ: വനിതാ ഡോക്ടറായി വേഷമിട്ട് മൂന്നാഴ്ചയോളം ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചുറ്റിക്കറങ്ങിയ 25 കാരനായ യുവാവിനെ പിടികൂടി. ആശുപത്രി വളപ്പിൽ ബുർഖ ധരിച്ച് ‘ഡോ. ആയിഷ’ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതിയാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, പിടിയിലായതോടെ താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ സ്ത്രീയായി വേഷമിട്ടതാണെന്നും ഇയാൾ പറഞ്ഞതായി തഹസിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. ശബ്ദം സ്ത്രീയുടെ ശബ്ദത്തോട് ശരിക്കും സാമ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശുപത്രിയിൽ നിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ”ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വ്യക്തിയെ മുമ്പ് കണ്ടിട്ടില്ല, സത്യം പറഞ്ഞാൽ ഒരു ഡോക്ടറും മുഖം മറച്ച് ചുറ്റിക്കറങ്ങുന്നില്ല. ഹിജാബ് ധരിക്കുന്ന വനിതാ ഡോക്ടർമാർ ആശുപത്രിയിലുണ്ട്” ഐജിജിഎംസിഎച്ചിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാഗർ പാണ്ഡെ പറഞ്ഞു.

Man poses as burkha-wearing woman doctor, hoodwinks hospital staff, patients

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക