
തിരുവനന്തപുരം നെടുമങ്ങാട്ട് അവിഹിതബന്ധം സംശയിച്ച് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു. കരകുളം ഏണിക്കര നെടുമ്പാറയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സാജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്റെ അയല്‍വാസി ജിതിന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ നെടുമങ്ങാട് പോലീസിന്റെ പിടിയിലായി.
![]() |
|
ജിതിന്റെ ഭാര്യയുമായി സാജന് അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചായിരുന്നു വെള്ളിയാഴ്ച രാത്രി എട്ടരയോടെ മൂന്നംഗസംഘം ആക്രമിച്ചത്. ജിതിന്‍, ഇയാളുടെ അളിയന്‍ രതീഷ് (37), ബന്ധു പരുത്തിക്കുഴി സ്വദേശി മഹേഷ് എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഏഴ് കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന്‍.