22
Jan 2023
Sun
22 Jan 2023 Sun

യുഎഇ രാജകുടുംബത്തിലെ ജീവനക്കാരന്‍ ചമഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കുകയും ബില്ലിനത്തില്‍ 23 ലക്ഷം രൂപ നല്‍കാതെ മുങ്ങുകയും ചെയ്തയാള്‍ പിടിയില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഷരീഫ്(41)ആണ് അറസ്റ്റിലായത്. ഡല്‍ഹി ലീല പാലസില്‍ നാലുമാസത്തോളം താമസിച്ചയിനത്തില്‍ 23,46,413 രൂപയാണ് ഇയാള്‍ ഹോട്ടലില്‍ അടയ്ക്കാനുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബി രാജകുടുംബത്തിലെ ജീവനക്കാരന്‍ ചമഞ്ഞ് ഔദ്യോഗിക ആവശ്യത്തിന് ഇന്ത്യയിലെത്തിയതെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഹോട്ടലില്‍ തങ്ങിയത്. വ്യാജ ബിസിനസ് കാര്‍ഡ് അടക്കമുള്ളവയാണ് ഇയാല്‍ ഹോട്ടലില്‍ രേഖയായി നല്‍കിയിരുന്നത്.

40 ലക്ഷത്തോളം രൂപയാണ് ഹോട്ടലില്‍ ഇയാള്‍ക്ക് ബില്ല് ലഭിച്ചത്. ഇതില്‍ 10 ലക്ഷത്തിലേറെ രൂപ ഇയാള്‍ പണമായി കെട്ടിയിരുന്നു. 20 ലക്ഷം രൂപയുടെ ചെക്കും ഇയാള്‍ നല്‍കുകയുണ്ടായി. ഈ ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയതോടെയാണ് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പൊലീസ് ജനുവരി 19നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.