23
Dec 2024
Sat
23 Dec 2024 Sat
man killed wife

തിരുവനന്തപുരം: നാഗര്‍കോവിലില്‍ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമം പൊളിഞ്ഞത് തെരുവുനായ്ക്കള്‍ കുരച്ചെത്തിയതോടെ. ഇറച്ചിയുടെ ഗന്ധം പിന്തുടര്‍ന്നാണ് തെരുവ് നായ്ക്കള്‍ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുനെല്‍വേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയ സത്യ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മാരിമുത്തു (35) അറസ്റ്റിലായി. ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് സൂചന.

മരിയയെ കൊലപ്പെടുത്തി മൃതദേഹം 10 കഷ്ണങ്ങളാക്കി 3 ബാഗുകളുമായി മാരിമുത്തു വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്ത് ബാഗുകള്‍ ഉപേക്ഷിക്കുകയായിരുന്നു പദ്ധതി.

ALSO READ: ജബലിയയില്‍ വേഷം മാറി ഖസ്സാം പോരാളിയുടെ ചാവേറാക്രമണം; നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ഇറച്ചിയുടെ ഗന്ധം കിട്ടിയ തെരുവുനായ്ക്കള്‍ മാരിമുത്തുവിന് ചുറ്റുംനിന്നു കുരച്ചതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ചോദിച്ചപ്പോള്‍ പന്നി മാംസമാണെന്നാണ് പറഞ്ഞത്. വിശ്വാസം വരാതെ നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുത്തു.

സ്വഭാവദൂഷ്യം ആരോപിച്ച് മാരിമുത്തു ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ ഇടപെട്ടാണ് ഇവര്‍ക്കിടയിലെ തര്‍ക്കം പരിഹരിച്ചിരുന്നത്. ഒന്നര മാസം മുന്‍പാണ് ദമ്പതികള്‍ അഞ്ചുഗ്രാമത്തിലെ വീട്ടില്‍ താമസം തുടങ്ങിയത്. ഇവരുടെ രണ്ടു കുട്ടികള്‍ പാളയംകോട്ടയിലുള്ള ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്.

തൂത്തുക്കുടിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട മരിയ സത്യ. ചെന്നൈയില്‍ കോള്‍ ടാക്സി ഡ്രൈവറായിരുന്ന മാരിമുത്തു കുറച്ചുനാളായി ഇറച്ചിവെട്ട് ജോലിയാണ് ചെയ്യുന്നത്.

അഞ്ചുഗ്രാമം പാല്‍കുളത്തെ വാടകവീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്യാവശ്യമുണ്ടെന്ന് അറിയിച്ച് ഭാര്യയെ മാരിമുത്തു തൂത്തുക്കുടിയില്‍നിന്നു വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ മരിയ സത്യയെ രാത്രിയിലാണ് കൊലപ്പെടുത്തിയത്. ടിവിയുടെ ശബ്ദം ഉച്ചത്തില്‍ വച്ച ശേഷമാണ് കൊലപാതകം നടത്തിയത്.