മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചെസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചെസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്.
|
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിയുടെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാകുന്നത് എട്ടാം തവണയും.
മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി ലക്ഷ്യം കണ്ടു. ഫില്‍ ഫോഡനാണ് വലകുലുക്കിയത്. പിന്നാലെ 18-ാം മിനിറ്റിലും ഗോളടിച്ച് ഫോഡന്‍ കിരീടപ്രതീക്ഷ നിലനിർത്തി.
എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വെസ്റ്റ് ഹാം തിരിച്ചടിച്ചു. മുഹമ്മദ് കുഡുസ് കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെയാണ് വലകുലുക്കിയത്. ആദ്യ പകുതി 2-1 നു സിറ്റി മുന്നിൽ.
രണ്ടാം പകുതിയിലും ഗോള്‍ കണ്ടെത്തിയതോടെ സിറ്റി കിരീടത്തോടടുത്തു. 59-ാം മിനിറ്റില്‍ റോഡ്രിയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 3-1.
38-മത്സരങ്ങളില്‍ നിന്ന് 91-പോയന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 89-പോയന്റുള്ള ആഴ്സനല്‍ രണ്ടാമതായി സീസണ്‍ അവസാനിപ്പിച്ചു. ലിവരപൂൾ ആണ് മൂന്നാം സ്ഥാനത്ത്.
Manchester City wins historic fourth straight Premier League title


