മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം അലക്‌സ് ടെല്ലസ് ക്ലബ്ബ് വിടും. താരത്തെ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസര്‍ ആകും സ്വന്തമാക്കുന്നത്. അല്‍ നസറും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ഇതില്‍ ധാരണ ആയിട്ടുണ്ട്. ടെല്ലസും സൗദിയിലേക്ക് പോകാന്‍ ഒരുക്കമാണ്. അടുത്ത ദിവസം തന്നെ അല്‍ നസര്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബായ സെവിയ്യയില്‍ ലോണില്‍ ചിലവഴിച്ച ടെല്ലസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മൂന്ന് സീസണ്‍ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങള്‍ ക്ലബ്ബില്‍ ലഭിച്ചിരുന്നില്ല. പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയില്‍ നിന്നാണ് അലക്‌സ് ടെലെസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്. താരത്തിന് ഇനിയും ഒരു വര്‍ഷത്തെ കരാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ചെറിയ ട്രാന്‍സ്ഫര്‍ ഫീ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിക്കും. 28കാരനായ താരത്തെ 14 മില്യണ്‍ നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അന്ന് സൈന്‍ ചെയ്തത്.ടെല്ലസും റൊണാള്‍ഡോയും യുനൈറ്റഡില്‍ ഒരുമിച്ച് കളിച്ചിരുന്നു.
|


