ബെംഗളൂരു: മംഗലാപുരത്ത് സംഘ്പരിവരം മുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രസ്താവന തിരുത്തി കര്‍ണാടക ആഭ്യന്തര ജി പരമേശ്വര.(Mangalore Sangh parivar mob lynching: G Parameswara corrected statement) കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞു എന്നത് തന്റെ പ്രസ്താവനയല്ലെന്നും അക്രമി സംഘത്തിലെ ചിലര്‍ പൊലീസിനോട് പറഞ്ഞ കാര്യമാണെന്നും ജി. പരമേശ്വര പറഞ്ഞു.
|
അന്വേഷണത്തിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയുകയുള്ളു. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലവും അന്വേഷിച്ചുവരികയാണ്. ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് മംഗലാപുരം കുഡുപ്പില്‍ കൊല്ലപ്പെട്ടത്. 25ല്‍ അധികം പേരാണ് അഷ്‌റഫിനെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. ഇതില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ മുഴുവന്‍ ബജ്‌റംഗ് ദള്‍, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് വിവരം.
പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണം തുടങ്ങിയത്. പിന്നീട് ക്രിക്കറ്റ് കളിക്കാനും കളി കാണാനും എത്തിയവര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഘ്പരിവാര പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കാട്ടിപ്പള ആരോപിച്ചു.
ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം.


