25
May 2024
Fri
25 May 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും നിക്ഷേപമായി പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തില്‍ ബിജുക്കുട്ടന്റെ ഭാര്യ രശ്മി നായര്‍ (40) ആണ് അറസ്റ്റിലായത്. ചേര്‍ത്തല സ്വദേശിനിയായ ത്യേസ്യാമ്മ സേവ്യറിന്റെ കയ്യില്‍നിന്നും 9.50 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പണം നിക്ഷേപിച്ച് ആദ്യത്തെ നാല് മാസം പലിശയായി കുറച്ച് പണം നല്‍കിയിരുന്നു. പിന്നീട് പണം ഒന്നും നല്‍കിയില്ല. തുടര്‍ന്ന് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

തെലങ്കാനയില്‍ സമാന തട്ടിപ്പ് നടത്തിയതിന് രശ്മിനായര്‍ക്ക് എതിരെ കേസുകള്‍ നിലവിലുണ്ട്. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ സനീഷ് ടി.എസ്, എ.എസ്.ഐ മധുസൂദനന്‍, വനിതാ എ.എസ്.ഐ സ്വര്‍ണരേഖ, സിവില്‍ പൊലീസ് ഓഫീസര്‍ ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.