15
Nov 2024
Fri
മാരുതി സുസുക്കി ഡിസയറിന്റെ നാലാം തലമുറ മോഡല്‍ നവംബര്‍ 11ന് അവതരിപ്പിക്കും. ക്രാഷ് ടെസ്റ്റില്‍ വാഹനത്തിന് അഞ്ചു സ്റ്റാറുകളും ലഭിച്ചു. മുതിര്‍ന്ന യാത്രികരുടെ സുരക്ഷയുടെ കാര്യത്തില്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചുസ്റ്റാറുകള്‍ ലഭിച്ച വാഹനത്തിന് കുട്ടികളുടെ സുരക്ഷയില്‍ നാലു സ്റ്റാറുകളാണ് ലഭിച്ചത്.
![]() |
|
മാന്വല്‍ മോഡലിന് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലിന് 25.71 കിലോമീറ്ററുമാണ് മൈലേജ്. സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 33.73 കിലോമീറ്ററും മൈലേജ് ലഭിക്കും. ഗാലന്റ് റെഡ്, നട്ട്‌മെഗ് ബ്രൗണ്‍, അലുറിങ് ബ്ലൂ, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, ആര്‍ക്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍ എന്നിങ്ങെ ഏഴു നിറങ്ങളിലാണ് വാഹനം ലഭിക്കുക.