19
Jul 2024
Mon
മനാമ: അരലക്ഷം ദിനാറിന്റെ(ഏകദേശം 1.1 കോടി രൂപ) മയക്കുമരുന്നുമായി നാലുപേര്‍ പിടിയിലായി.(Massive drug bust in Bahrain; Intoxicants worth more than one crore rupees were seized) 18,500 മയക്കുമരുന്ന് ഗുളികകളും 84 കിലോഗ്രാം ലഹരി വസ്തുക്കളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സിന്റെ കീഴിലുള്ള ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനാണ് പ്രതികളെ പിടികൂടിയത്.
![]() |
|
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറും.