24
Oct 2024
Wed
24 Oct 2024 Wed
MCDONALD FOOD POISON

വാഷിങ്ടണ്‍: മക്‌ഡൊണാള്‍ഡ് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് കടുത്ത ഇ.കോളി ഭക്ഷ്യ വിഷബാധ. ഒരാള്‍ മരിച്ചു.(McDonald’s Linked To One Death, Dozens Of Food Poisonings )  നിരവധി പേര്‍ ആശുപത്രിയിലായി. മക്‌ഡൊണാള്‍ഡിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹംബംര്‍ഗര്‍ കഴിച്ചവര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സപ്തംബര്‍ അവസാനം തുടങ്ങിയ ഇ-കോളി ബാക്ടീരിയ ബാധ 10 സംസ്ഥാനങ്ങളില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 49 കേസുകളില്‍ ഭൂരിഭാഗവും കൊളറാഡോ, നെബ്രസ്‌ക മേഖലയിലാണ്.

ചൊവ്വാഴ്ച്ച ഈ വിവരം പുറത്തുവന്നതോടെ കമ്പനി ഓഹരി വിലയുടെ ആറ് ശതമാനം ഇടിഞ്ഞു.

കിഡ്‌നിയിലെ രക്തധമനികളെ ബാധിക്കുന്ന ഗുരുതര രോഗമായ ഹീമോലിറ്റിക് യൂറമിക് സിന്‍ഡ്രോമുമായി ഒരു കുട്ടിയുള്‍പ്പെടെ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്. രോഗം ബാധിച്ച മുഴുവന്‍ പേരിലും ഒരേ തത്തിലുള്ള ഇ-കോളി ബാക്ടീരിയ ആണ് കണ്ടെത്തിയത്. രോഗ ലക്ഷണം പ്രകടമാവും മുമ്പ് ഇവരെല്ലാം മക്‌ഡൊണാള്‍ഡില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഭൂരിഭാഗവും ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗറാണ് കഴിച്ചത്.

MCDONALD FOOD POISON

ബര്‍ഗറിലുള്ള ഏത് ചേരുവയാണ് രോഗബാധയ്ക്ക് കാരണമായതെന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. എന്നാല്‍, ചെത്തിയിട്ട ഉള്ളി, ബീഫ് എന്നിവയില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. രോഗബാധയുണ്ടായ സംസ്ഥാനങ്ങളിലെ മക്‌ഡൊണാള്‍ഡ് ഷോപ്പുകളില്‍ നിന്ന് ഇത് രണ്ടും നീക്കം ചെയ്തിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ മക്‌ഡൊണാള്‍ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മക്‌ഡൊണാള്‍ഡ് യുഎസ്എ പ്രസിഡന്റ് ജോ എര്‍ലിങര്‍ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക