ന്യൂഡല്‍ഹി: പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാരി മുഹമ്മദ് ഇഖ്ബാലിനെ ഭീകരനായി ചിത്രീകരിച്ച ചാനലുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കുടുംബം. (Media branding a man killed in pak shelling as terrorist ) ടി.വി ചാനലുകള്‍ ഇന്ത്യ- പാക് വിഷയത്തെ ഹിന്ദു മുസ്ലിം വിഷയമാക്കിയെന്ന് ഖാരി മുഹമ്മദ് ഇഖ്ബാലിന്റെ സഹോദരന്‍ ഖാരി മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
|
വിദ്വേഷ പ്രചാരണം നടത്തിയ ചാനലുകള്‍ അടച്ചുപൂട്ടണം. അതിനുള്ളിലാണ് വ്യാജവിവരങ്ങള്‍ വിളമ്പുന്ന ദേശദ്രോഹികള്‍ തമ്പടിച്ചിരിക്കുന്നതെന്നും അവര്‍ ശിക്ഷിക്കപ്പെടണമെന്നും ഇഖ്ബാലിന്റെ സഹോദരന്‍ പറഞ്ഞു.
പിടികിട്ടാപുള്ളിയായ ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് തന്റെ ജ്യേഷ്ടഠന്റെ ചിത്രം കാണിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സീ ന്യൂസ്, ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലുകളാണ് സഹോദരനെ പിടികിട്ടാപുള്ളിയായി കാണിച്ചതെന്നും സഹോദരന്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച് പടച്ചവന്റെ അരികില്‍ എത്തിയെന്ന് കരുതി ആശ്വസിക്കുമ്പോഴുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനത്തില്‍ തങ്ങള്‍ തകര്‍ന്നുപോയെന്നും സഹോദരന്‍ പറഞ്ഞു.
സി.എന്‍.എന്‍ ന്യൂസും ന്യൂസ് 18ഉം നിരവധി തവണ അദ്ദേഹത്തെ കുറിച്ച് വ്യാജവിവരങ്ങള്‍ പുറത്തുവിട്ടു. എന്‍.ഐ.എ തേടിക്കൊണ്ടിരുന്ന ഭീകരനെന്നാണ് തന്റെ സഹോദരനെ സീ ന്യൂസ് അഭിസംബോധന ചെയ്തത്. ഇഖ്ബാല്‍ ഭീകരവാദ ക്യാമ്പുകളുടെ കമാന്ററാണെന്നും ചെറുപ്പക്കാരെ ബ്രെയിന്‍വാഷ് ചെയ്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നടക്കം സി ന്യൂസ് ആരോപിച്ചിരുന്നു.
പൂല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരനായിരുന്നു ഇയാളെന്നാണ് സി.എന്‍.എന്‍ ന്യൂസ് -ന്യൂസ് 18 വാര്‍ത്ത.
എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തെയോ അദ്ദേഹത്തെയോ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കാണിച്ച് ന്യൂസ് 18 ക്ഷമാപണം നടത്തി. എന്നാല്‍ മെയ് 14വരെ സി.എന്‍.എന്‍-ന്യൂസ് 18 ചാനലര്‍ ക്ഷമാപണം പോലും നടത്തിയിട്ടില്ലെന്നും സഹോദരന്‍ പറയുന്നു.
ഒരു താടിയും തൊപ്പിയും ഉണ്ട് എന്നത് മാത്രമാണ് ഭീകരനായി മുദ്രകുത്താനുള്ള കാരണം. ശിതീകരിച്ച സ്റ്റുഡിയോയിലിരിക്കുന്നവര്‍ക്ക് അതിര്‍ത്തിയില്‍ കഴിയുന്നവരുടെ ജീവിതത്തെ കുറിച്ച് വിവരമില്ലെന്നും സഹോദരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെ ആദരിക്കുന്നതിന് പകരം തങ്ങളെ അപ്പാടെ നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ചാനലുകള്‍.
കൊല്ലപ്പെട്ട ഇഖ്ബാല്‍ കശ്മീരില്‍ അധ്യാപകനായിരുന്നു. അതിര്‍ത്തിയില്‍ നടന്ന പാക്ക് ഷെല്ലാക്രമണത്തിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
Content Highlight: Anti-nationals sitting in AC room spreading fake news; Family against media for branding man killed in Pak shelling as terrorist
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





