18
Jun 2025
Mon
18 Jun 2025 Mon
Meghalaya honeymoon murder

രണ്ടാഴ്ച്ച മുമ്പ് മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. ഹണിമുണിനിടെ ഭര്‍ത്താവ് ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവന്‍ശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് യുവതിയെ അറസ്റ്റ് ചെയ്തതായി മേഘാലയ പോലീസ് അറിയിച്ചു. രണ്ടാഴ്ച്ചയായി മിസ്സിങായിരുന്ന യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഘാലയയില്‍ നടന്ന കൊലപാതകത്തില്‍ രഘുവന്‍ശിയുടെ ഭാര്യ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായതെന്ന് മേഘാലയ ഡിജിപി ഐ നോങ്‌റാങ് പറഞ്ഞു. ഭാര്യ സോനം യുപിയിലെ ഗാസിയാപൂര്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. രാത്രി നടത്തിയ റെയ്ഡിലാണ് മൂന്ന് വാടക കൊലയാളികള്‍ പിടിയിലായത്. ഒരാള്‍ യുപിയിലും രണ്ടു പേര്‍ ഇന്‍ഡോറിലുമാണ് അറസ്റ്റിലായതെന്നും പോലീസ് അറിയിച്ചു.

INDORE COUPLE

രഘുവന്‍ശിയെ കൊല്ലാന്‍ ഭാര്യയാണ് തങ്ങളെ ഏര്‍പ്പാടാക്കിയതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ALSO READ: ഡല്‍ഹിയില്‍ ഒമ്പതു വയസ്സുകാരിയെ കൊന്ന് സൂട്ട്‌കേസിനുള്ളിലാക്കി; പ്രതി മറ്റ് രണ്ടു പെണ്‍കുട്ടികളെയും വലയിലാക്കാന്‍ ശ്രമിച്ചു

ചിറാപുഞ്ചിയിലെ ഒരു മലയിടുക്കില്‍ നിന്നാണ് വെള്ളിയാഴ്ച്ച രഘുവന്‍ശിയുടെ മൃതദേഹം കിട്ടിയത്.

മെയ് 23നാണ് മേഘാലയിയിലേക്ക് ഹണിമൂണിന് പോയ രഘുവന്‍ശിയെയും ഭാര്യയെയും കാണാതായത്. ജൂണ്‍ 2ന് ചിറാപുഞ്ചിയിലെ സോഹ്‌റൈമിലുള്ള മലയിടുക്കിയില്‍ നിന്ന് രഘുവന്‍ശിയുടെ മൃതദേഹം കിട്ടി. ഭാര്യയെ അപ്പോഴും കാണാനില്ലായിരുന്നു.

അവസാനമായി കാണുന്ന സമയത്ത് ദമ്പതികളോടൊപ്പം മറ്റ് മൂന്ന് പുരുഷന്മാരും ഉണ്ടായിരുന്നുവെന്ന ടൂറിസ്റ്റ് ഗൈഡിന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. മെയ് 23ന് രാവിലെയാണ് ഇവരെ കണ്ടത്. രഘുവന്‍ശിയും മറ്റ് മൂന്ന് പേരും മുന്നില്‍ സംസാരിച്ചുകൊണ്ടു പോവുകയായിരുന്നു. സോനം പിറകിലാണ് നടന്നിരുന്നത്. ഈ സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയാളികള്‍ പിടിയിലായത്.

News summary: Meghalaya police arrest ‘missing’ wife for Indore man’s murder during honeymoon