15
Jan 2025
Sun
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. (Mentally challenged woman gang-raped in Areekode) പ്രദേശവാസികളും അകന്ന ബന്ധുക്കളുമടക്കം പത്തോളം പേരാണ് യുവതിയെ ചൂഷണം ചെയ്തത്.
![]() |
|
പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നല്‍കി. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പീഡനം നടന്നത് രണ്ട് വര്‍ഷം മുമ്പാണെന്ന് പോലീസ് വ്യക്തമാക്കി.
ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസില്‍ മാനന്തവാടിയിലാണ് പീഡനം നടന്നത്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.