കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ വെജ്, നോണ്‍ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് മാന്വലിലോ മറ്റ് നിയമത്തിലോ പരിഷ്‌കാരം വരുത്തണമെങ്കില്‍ അത് ചെയ്യും. ഇത്തവണ നോണ്‍വെജ് ഭക്ഷണം വിളമ്പാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
|
‘കുട്ടികളാണ് കഴിക്കുന്നത്. വീട്ടില്‍ നിന്ന് മാറി ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. രണ്ടു ദിവസത്തിനുള്ളില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സാധ്യമാകുമോ എന്ന് പരിശോധിക്കും. സര്‍ക്കാറിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടില്ലെന്നും ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നും അതില്‍ സന്തോഷമേയൊള്ളൂ എന്നും മന്ത്രി പറഞ്ഞു.
പുതുതായി ഉയര്‍ന്നു വരുന്ന വൃത്തികെട്ട സംസ്‌ക്കാരത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങളെന്ന് അദ്ദേഹം മനസ്സിലാക്കട്ടെ പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ മന്ത്രിയുടെ പ്രതികരണം.
കലോത്സവത്തിന്റെ ഭക്ഷണത്തെച്ചൊല്ലിയുള്ള വി.ടി ബല്‍റാമിന്റെ പ്രസ്താവനയോടും വി.ശിവന്‍കുട്ടി പ്രതികരിച്ചു. ‘യു.ഡി.എഫ് കാലത്ത് വി.ടി ബല്‍റാം ഉറങ്ങുകയായിരുന്നോ? പെട്ടെന്ന് എങ്ങനെയാണു ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇതൊക്കെ കലോത്സവം നന്നായി നടന്നുപോകുന്നതിലുള്ള അസൂയയും കുശമ്പുമാണ്. അതില്‍ രാഷ്ട്രീയം കാണുകയാണെന്നും മന്ത്രി പറഞ്ഞു.



