29
Apr 2023
Sat
29 Apr 2023 Sat

തൊടുപുഴ: ചിന്നക്കനാലിൽ നാട്ടുകാർക്കു ശല്യമുണ്ടാക്കിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വിജയം. മയക്കുവെടിയേറ്റ ആനയെ താപ്പാനകൾ നിയന്ത്രണത്തിലാക്കി. കാലിൽ വടംകെട്ടി, കണ്ണു മൂടി ലോറിയിൽ കയറ്റി അരിക്കൊമ്പനെ കാടുമാറ്റും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകൾ വടംകൊണ്ട് ബന്ധിച്ചു. രണ്ടുകാലുകളാണ് ബന്ധിച്ചത്. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകൾ ബന്ധിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആനയുടെ കണ്ണുകളും കറുത്ത തുണികൊണ്ടു കെട്ടും.

ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടർന്നു ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് അരിക്കൊമ്പൻ മയങ്ങിയത്. കുന്നിൻ മുകളിൽനിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.അറ െയ്യ അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിട്ടില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ.അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്നും പുലർച്ചെ നാലര മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.ഇന്നലെ നാലു മണിയോടെ നിർത്തിവച്ച ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്കാണ് പുനരാരംഭിച്ചത്.