ഒരു തവണ ചാര്‍ജ് ചെയതാല്‍ 50 വര്‍ഷം ഉപഗോയിക്കാവുന്ന മൊബൈല്‍ ബാറ്ററിയുമായി ചൈനയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി.(Mobile can be used for a lifetime if charged once; China comes up with a battery with a life of 50 years) ബീറ്റാവോള്‍ട്ട് ടെക്നോളജി കമ്പനിയാണ് ബാറ്ററി വികസിപ്പിച്ചത്.
|
വരുന്ന വര്‍ഷം ഇത് വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2024 ജനുവരിയിലാണ് പുതിയ ബാറ്ററിയുടെ വിശദാംശങ്ങളുമായി കമ്പനി രംഗത്തെത്തിയത്. ബി വി 100 എന്നാണ് ബാറ്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.
പേസ് മേക്കറിലെ സാങ്കേതിക വിദ്യയാണ് പുതുതായി വികസിപ്പിച്ച ന്യൂക്ലിയര്‍ ബാറ്ററികളിലുമുള്ളത്. നിക്കല്‍ ഐസോടോപ്പ് ഉപയോഗിച്ചാണ് ബാറ്ററിയിലെ ഊര്‍ജോല്‍പാദനം.
ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊര്‍ജ്ജ സാന്ദ്രതയുള്ള ആണവോര്‍ജ്ജ ബാറ്ററികളാണിതെന്ന് കമ്പനി പറയുന്നു. ഊര്‍ജ രംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തം എന്നാണ് റേഡിയോ ന്യൂക്ലൈഡ് ബാറ്ററികളെ കുറിച്ച് കമ്പനി അവകാശപ്പെടുന്നത്.
നാണയത്തേക്കാള്‍ ചെറിയ മൊഡ്യൂളില്‍ 63 ന്യൂക്ലിയര്‍ ഐസോടോപ്പുകള്‍ ചേര്‍ത്താണ് റേഡിയോ ന്യൂക്ലൈഡ് ബാറ്ററികള്‍ വികസിപ്പിച്ചത്. ഈ ബാറ്ററികള്‍ പൊട്ടിത്തെറിക്കുമെന്ന ഭയം വേണ്ട.
ഒരു ഗ്രാം ബാറ്ററിയില്‍ 3,300 മെഗാവാട്ട് മണിക്കൂറില്‍ സംഭരിക്കാന്‍ സാധിക്കും. ഈ ബാറ്ററി എത്തുന്നതോടെ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ പിന്നെ ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യേണ്ടി വരില്ല എന്നതാണ് സവിശേഷത്.


