21
Dec 2023
Thu
21 Dec 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ കായിക പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും. 26 പേരുള്‍പ്പെട്ട അന്തിമപട്ടികയിലാണ് ഷമിയും ഇടംപിടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്‌വേട്ടക്കാരില്‍ ഒന്നാമനായി. ലീഗ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്ത് ഇരുന്ന ഷമി, പിന്നീടുള്ള മത്സരങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു.

ഈ വര്‍ഷത്തെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാര ജേതാക്കളെ കണ്ടെത്താനായി കായിക മന്ത്രാലയം 12 അംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറാണ് സമിതി അധ്യക്ഷന്‍. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയായ അര്‍ജുന അവാര്‍ഡ്, കായിക ലോകത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന ആദരവാണ്.