19
Feb 2025
Sat
19 Feb 2025 Sat
Mohun Bagan beats Kerala blasters in ISL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തറപറ്റിച്ച് മോഹന്‍ ബഹാന്‍. ബോള്‍ കൈയടക്കത്തില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ആദ്യ പകുതിയില്‍ 28ാം മിനിറ്റിലും ആദ്യ പകുതിയുടെ അവസാനനിമിഷത്തിലും മക്ലറന്‍ ബഗാനു വേണ്ടി കേരളത്തിന്റെ വല കുലുക്കി.

whatsapp കേരള ബ്ലാസ്റ്റേഴ്‌സിനെ തറപറ്റിച്ച് മോഹന്‍ ബഗാന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ റോഡ്രിഗസും വലകുലുക്കിയതോടെ മോഹന്‍ ബഗാന്റെ ലീഡ് എതിരില്ലാത്ത മൂന്നു ഗോളുകളായി ഉയര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും ഇവയെല്ലാം ബഗാന്റെ പ്രതിരോധ നിര നിഷ്ഫലമാക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലായി. ഇനിയുള്ള നാല് കളികളില്‍ ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങള്‍ നോക്കിയാവും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍.

 

\