22
Oct 2024
Tue
22 Oct 2024 Tue
Balusseri moral police

കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവര്‍. രതീഷ്, വിപിന്‍ലാല്‍, കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തു.
രതീഷ് സി.പി.എം കോക്കല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയും കോക്കല്ലൂര്‍ സ്‌കൂളിലെ പി.ടി.എ മുന്‍ പ്രസിഡന്റുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബന്ധുവായ യുവാവും സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കുറേ നേരമായല്ലോ സംസാരം എന്ന് ചോദിച്ച് തെറിയഭിഷേകം നടത്തുകയും് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് വിദ്യാര്‍ഥികളുടെ വിശദ മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ക്രൂര ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക