26
Mar 2024
Thu
26 Mar 2024 Thu
court

കൊച്ചി: പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസ് രേഖകള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കാണാതായി. തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരാണ് കേസിലെ പ്രതികള്‍. എസ്ഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂ കൊല്ലപ്പെട്ട കേസിലെ രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. (more case records are missing from Ernakulam sessions court)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016ല്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് വിവരം പുറത്തുവന്നത്. എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകളാണ് നഷ്ടപ്പെട്ടത്.

അഭിമന്യൂ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം പ്രത്യേക കോടതി ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടാകുമോ എന്ന കാര്യം മാര്‍ച്ച് 18ന് അറിയാം. രേഖകള്‍ പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു തടസങ്ങളുണ്ടെങ്കില്‍ 18ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എസ്എഫ്ഐ നേതാവ് അഭിമന്യു കൊലപാതക കേസിലെ രേഖകള്‍ കാണാതായ സംഭവം വിവാദമായതിന് പിന്നാലെയാണ് അതീവ സുരക്ഷ ഉറപ്പാക്കേണ്ട യുഎപിഎ കേസ് രേഖകളും കാണാതായിരിക്കുന്നത്. രേഖകള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ നഷ്ടമായെന്ന സംശയം നില്‍ക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രേഖകള്‍ വീണ്ടും തയാറാക്കുകയാണ് പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്‍ വീണ്ടും തയാറാക്കുന്ന രേഖകളെ കോടതിയില്‍ ചോദ്യംചെയ്യാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

2018 സപ്തംബര്‍ 26 നാണ് അഭിമന്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്ന് തന്നെ ക്യാമ്പസ് ഫ്രണ്ട ദുരൂഹത ആരോപിച്ചിരുന്നു.