വരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍
|
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു. വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തില്‍ ക്വലാലംപൂര്‍, കൊളംബിയ തുടങ്ങിയ ഇടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാം എന്ന് വിമാനകമ്പനികള്‍ അറിയിച്ചു.
എയര്‍പോര്‍ട്ട് ഡയറക്ടര്‍, എംപിമാര്‍ വിമാനക്കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു. കണക്കുകള്‍ നിരത്തിയാണ് ഇക്കാര്യം എംപിമാരും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അവതരിപ്പിച്ചത്.
യോഗത്തില്‍ എയര്‍ ഏഷ്യ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്ന് ക്വലാലംപൂരിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു.ഫിറ്റ്‌സ് എയര്‍ കരിപ്പൂര്‍ ക്വലാലംപൂര്‍ കൊളംബോ സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണിക്കും.വരും മാസങ്ങളില്‍ വിസ്താര എയര്‍ലൈന്‍സ് ,ആകാശ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളും സര്‍വീസ് ആരംഭിച്ചേക്കും. ഇന്‍ഡിഗോ നേരത്തെ നിര്‍ത്തിയ ദമാം സര്‍വീസ് പുനരാരംഭിക്കും
ഇതിന് പുറമേ ഗോവ, ശ്രീനഗര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. നിലവില്‍ മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരില്‍ നിന്നും ആഭ്യന്തര സര്‍വീസുള്ളത്.
യോഗത്തില്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി അബ്ദുസമദ് സമദാനി എം.പി അധ്യക്ഷനായി. എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീരം, ടി.വി ഇബ്‌റാഹീം എം.എല്‍.എ, അസി.കലക്ടര്‍ സുമിത്കുമാര്‍ ഠാക്കൂര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷ്, അല്‍ഹിന്ദ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ്, മാനേജിങ് ഡയറക്ടര്‍ പി.വി വത്സരാജ്, മീര(സ്‌കൂട്ട്), നൗഷാദ് (കുവൈത്ത് എയര്‍ലെന്‍സ്), ബിജോയ് പത്മനാഭന്‍ (ഖത്തര്‍ എയര്‍വെയ്‌സ്), ജെറിന്‍(ഫ്‌ളൈ ദുബൈ), പ്രവീണ്‍, പ്രോംജിത്ത്(എയര്‍ ഇന്ത്യ), മുരളീദാസ്(ആകാശ എയര്‍), വിഷ്ണു(ജസീറ), പ്രശാന്ത്(ഒമാന്‍ എയര്‍), മിഥുന്‍(എയര്‍ അറേബ്യ), ബിനോയ്(ഇന്‍ഡിഗോ), അമിത്, കണ്ണന്‍ അയ്യര്‍ (സ്‌പൈസ് ജെറ്റ്),വിനീഷ്(വിസ്താര), അഫ്‌സല്‍ അബ്ദുല്‍ റഷീദ്(സലാം എയര്‍), മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ മെഹബൂബ്, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, ഹാഷിര്‍ അലി, നസീര്‍, അല്‍ഹിന്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.എം മുബഷിര്‍, അല്‍ഹിന്ദ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ എ അഹമ്മദ് സംസാരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





