06
Aug 2024
Sat
06 Aug 2024 Sat
Smoke rises from an Israeli strike against a Hezbollah target

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഗസ്സയിൽ അഭയാർത്ഥി ക്യമ്പായി പ്രവർത്തിച്ച സ്കൂൾ ഇസ്രായേൽ ബോംബിട്ടു തകർത്തു നൂറിലധികം ഫലസ്തീനികളെ കൊലപ്പെടുത്തി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ തുടങ്ങി ആക്രമണം പത്ത് മാസം പിന്നിട്ടതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4, 000ന് അടുത്തെത്തി. 80,000 ഓളം പേർക്കാണ് പരുക്കേറ്റത്. ഇരകളിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.

കഴിഞ്ഞ ആഴ്ചയും ഗാസയിലെ നാല് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് 4ന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 1ന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

സ്‌കൂളുകളില്‍ ഹമാസ് പോരാളികൾ ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ സ്ത്രീകളെയും കുട്ടികളെയും ബോംബിട്ടു കൊല്ലുന്നത്.

അതേസമയം, ഇസ്‌റാഈലിനെതിരെ  ദക്ഷിണാഫ്രിക്കയുടെ കേസില്‍ തുര്‍ക്കിയും കക്ഷിചേര്‍ന്നു. ഇത് കേസിനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും

More than 100 reported killed in school attack including children

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക