23
May 2025
Wed
23 May 2025 Wed
Mother awarded Rs 12.40 lakh compensation for son's death due to cylinder explosion

കോട്ടയം: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകനെ നഷ്ടമായ കോട്ടയം സ്വദേശിനിക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ആണ്.പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയില്‍ 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. നടപടിക്രമങ്ങളുടെ ചെലവായി 10000 രൂപ അധികമായും നല്‍കണം. കുസുമത്തിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒന്നാം എതിര്‍ കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍ കക്ഷിയായുമാണ് കേസ്. തലയോലപ്പറമ്പിലുള്ള മരിയ ബോട്ടിലിങ് പ്ലാന്റാണ് മൂന്നാം എതിര്‍ കക്ഷി. പ്ലാന്റ് ജനറല്‍ മാനേജര്‍, സുരക്ഷാ മാനേജര്‍, പ്ലാന്റ് ഓപ്പറേറ്റര്‍ കം സൂപ്പര്‍വൈസര്‍ എന്നിവരാണ് നാലും അഞ്ചും ആറും എതിര്‍കക്ഷികള്‍. ഇവരുടെ അശ്രദ്ധമൂലമുണ്ടായ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് എതിര്‍കക്ഷികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കമ്മിഷനെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോറന്‍സിക് പരിശോധനയില്‍ ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

2020 നവംബര്‍ 18 നാണ് കുസുമം എബിയുടെ മകന്‍ മകന്‍ സെബിന്‍ അബ്രഹാം മരിച്ചത്. ഗ്യാസ് സിലണ്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. മകനെ വിളിച്ച് ചോര്‍ച്ച നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയും ദേഹമാസകലം പൊള്ളലേറ്റ സിബിന്‍ അബ്രഹാം മരണപ്പെടുകയുമായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു സെബിന്‍.

Mother awarded Rs 12.40 lakh compensation for son’s death due to cylinder explosion