07
Aug 2025
Wed
07 Aug 2025 Wed
parasailing sexual assault

പാരാസെയ്‌ലിങിനിടെ മക്കള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ ലൈംഗിക പീഡനത്തിനിരയായി 52 വയസ്സുകാരി; ഓപ്പറേറ്ററുടെ ക്രൂരത പാരച്യൂട്ട് ഉയര്‍ന്നതിന് പിന്നാലെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരാസെയ്‌ലിങിനെത്തിയ 52കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി പാരച്യൂട്ട് ഓപ്പറേറ്റര്‍. പങ്കാളിക്കും മക്കള്‍ക്കുമൊപ്പം വേനല്‍ക്കാല അവധി അഘോഷത്തിനെത്തിയ സ്ത്രീക്ക് നേരെയാണ് അതിക്രമം നടന്നത്. തുണീഷ്യയില്‍ വച്ചാണ് ബ്രിട്ടനിലെ സൗത്ത് പോര്‍ട്ട് സ്വദേശി പീഡിപ്പിക്കപ്പെട്ടത്.

കാറ്റ് ശക്തമായതിനാല്‍ രണ്ടു പേര്‍ക്ക് പാരച്യൂട്ടില്‍ കയറാന്‍ പറ്റില്ലെന്ന് അറിയിച്ചതിനാലാണ് ഭര്‍ത്താവിനെ ഒഴിവാക്കി 52കാരി ഓപ്പറേറ്റര്‍ക്കൊപ്പം പറന്നത്. ഏകദേശം 7 ലക്ഷം രൂപയുടെ ടൂര്‍ പാക്കേജിലാണ് കുടുംബം പാരാസെയിലിങ് ബുക്ക് ചെയ്തിരുന്നത്. 17കാരിയായ മകള്‍ക്കും 16 വയസ് പ്രായമുള്ള ഇരട്ട ആണ്‍മക്കള്‍ക്കും മകളുടെ സുഹൃത്തിനും മുന്നില്‍ വച്ചാണ് 52കാരിക്ക് ലൈംഗികാതിക്രമം നേരിട്ടത്.

ALSO READ: മിനിറ്റുകള്‍ക്കുള്ളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു; 100ലേറെ പേര്‍ മണ്ണിനടിയില്‍; ഉത്തരാഖണ്ഡില്‍ കാണാതായവരില്‍ പത്തോളം സൈനികരും

പാരച്യൂട്ട് ഉയര്‍ന്ന് അല്‍പ നിമിഷത്തിനുള്ളില്‍ തന്നെ യുവതിക്ക് വസ്ത്രം പിന്നില്‍ നിന്ന് അഴിക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമായി. ഒരു കൈ കൊണ്ട് പാരച്യൂട്ട് നിയന്ത്രിച്ചാണ് ഓപ്പറേറ്ററായ 20കാരന്‍ യുവതിയോട് വായുവില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയത്. പ്രാദേശിക ഭാഷയില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടായിരുന്നു മകന്റെ പ്രായമുള്ള യുവാവിന്റെ ക്രൂരതയെന്നാണ് 52കാരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

നിലത്ത് ഇറങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ 52കാരി സംഭവത്തേക്കുറിച്ച് ട്രാവല്‍ ഏജന്റിനോടും വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജറോടും പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ഓപ്പറേറ്ററെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.