ജിമ്മിലെ പരിശീലനശേഷം തളര്‍ന്നുവീണ യുവാവിനെ പക്ഷാഘാതത്തില്‍ നിന്നു രക്ഷിച്ചത് അമ്മയുടെ കരുതല്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭാരം ഉയര്‍ത്തിയുള്ള പരിശീലനശേഷം വീട്ടില്‍ മടങ്ങിയെത്തിയ 23കാരനായ ഓം ഭോയറാണ് തളര്‍ന്നുവീണത്.
|
ഈ സമയം യുവാവിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. നഴ്‌സായ ഇവര്‍ക്ക് മകന്റെ അവസ്ഥ പക്ഷാഘാതമാണെന്നു മനസ്സിലായി. ഉടന്‍ തന്നെ അവര്‍ മകനുമായി ആശുപത്രിയിലേക്ക് പഞ്ഞു.
ഇവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോവാസ്‌കുലര്‍ ചികില്‍സാരീതിയിലൂടെ ഈ രക്തം നീക്കം ചെയ്യുകയും യുവാവിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ALSO READ: എല്ലാ പരിധിയും വിട്ട് ചൂട്; മലപ്പുറത്ത് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


