ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിനില്‍ക്കുകയും മോദി സ്ഥുതി തുടരുകയുംചെയ്തുവരുന്നതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ സംഘടിപ്പിച്ച മാമ്പഴ വിരുന്നിലേക്ക് ഇടിച്ചുകയറിയെത്തി കേരളത്തില്‍നിന്നുള്‍പ്പെടെയുള്ള എംപിമാര്‍.
|
ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ആണ് എംപിമാര്‍ക്കും നേതാക്കള്‍ക്കുമായി തരൂര്‍ വിരുന്ന് സംഘടിപ്പിച്ചത്. മാംഗോ ആന്റ് ചാട്ട് പാര്‍ട്ടിയെന്ന വിരുന്നില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നപ്പോള്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ പങ്കെടുത്തു. ചില വിദേശരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും വിരുന്നിന് എത്തി.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലെ പുല്‍ത്തകിടിയില്‍ എംപിമാരും മറ്റ് നേതാക്കളും ഒത്തുചേര്‍ന്ന വാര്‍ഷിക ‘മാങ്ങ ആന്‍ഡ് ചാറ്റ് പാര്‍ട്ടി’ ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ നിരവധി നയതന്ത്രജ്ഞരുടെ സാന്നിധ്യത്തോടെയാണ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മുന്‍ വര്‍ഷങ്ങളിലും നടത്തിയിരുന്ന പരിപാടിയിലേക്ക് കഴിഞ്ഞവര്‍ഷം വരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വരാറുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള തരൂരിന്റെ സഹപ്രവര്‍ത്തകരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യക്കോസ് (കോണ്‍ഗ്രസ്), ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ (ഇരുവരും സി.പി.എം), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) എന്നിവര്‍ പങ്കെടുത്തു.
മഹുവ മൊയ്ത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), ഭര്‍ത്താവും മുന്‍ എംപിയുമായ പിനാകി മിശ്ര, ടി സുമതി (ഡിഎംകെ) മിലിന്ദ് ദിയോറ (ശിവസേന, ഷിന്‍ഡെ), ഭാര്യ പൂജ ഷെട്ടി, കെ ലക്ഷ്മണ്‍, രേഖ ശര്‍മ (ബിജെപി) എന്നിവരും വിരുന്നിനെത്തി.
Congress leader Shashi Tharoor’s annual ‘mango and chaat party’, a get-together of MPs and other leaders on the lawns of his official residence in the Capital
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





