മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഇരകളുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ജനങ്ങളുടെ സഹകരണം യോജിപ്പ് എന്നിവ കൊണ്ട് അസാധ്യം എന്നത് സാധ്യം ആകുന്നതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ ഘട്ടത്തിലാണ് ഈ പദ്ധതി ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ ഐക്യം ഒരുമ എന്നത് കൊണ്ടാണ് അസാധ്യത്തെ സാധ്യമാക്കാനായതെന്നും അദേഹം പറഞ്ഞു.
|
പുനരധിവാസത്തിനായി കേന്ദ്രസഹായം നിര്‍ഭാഗ്യവശാല്‍ ലഭിച്ചില്ല. കേന്ദ്ര സഹായവുമായി കിട്ടിയത് പരിമിതമായ തിരിച്ചടവ് വായ്പയാണ്. കേന്ദ്രത്തില്‍ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അസാധാരണ ദേശീയ ദുരന്തം എന്ന നിലയില്‍ ഇടപെടല്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളതിന്റെ തനത് മാതൃകയായി മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി വിലയിരുന്നപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിനായി 20 കോടി രൂപ നല്‍കും എന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് ചടങ്ങില്‍ മുഖ്യമന്ത്രി വായിച്ചു. പുനരധിവാസത്തിനായി ഒപ്പം നിന്ന സംഘടനകളെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.
കല്‍പ്പറ്റ ബൈപ്പാസിനടുത്ത് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക. 1000 ചതുരശ്ര അടിയില്‍ ഒരുനില വീട് ആണ് ടൗണ്‍ഷിപ്പില്‍ ഉയരുക. രണ്ട് ബെഡ്‌റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോര്‍ ഏരിയ എന്നിവ ഓരോ വീടുകള്‍ക്കും ഉണ്ടാകും. ഒന്നരയേക്കറില്‍ മാര്‍ക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ഫുട്‌ബോള്‍ മൈതാനം, പാര്‍ക്കിങ് ഏരിയ, ഡിസ്‌പെന്‍സറി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയും ടൗണ്‍ഷിപ്പില്‍ ഒരുങ്ങും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





