22
Feb 2023
Sun
22 Feb 2023 Sun

കൊച്ചി: മുസ്ലിം ലീഗ് എറണാകുളം ജില്ലാ സമ്മേളനത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് അടി. ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിലാണ് കൗൺസിൽ അംഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് തർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. മുൻ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞിനെയും മുൻ എം.എൽ.എ ടി.എ അഹമ്മദ് കബീറിനെയും അനുകൂലിക്കുന്ന ഗ്രൂപ്പുകൾ തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുക്കാമെന്ന ധാരണ വന്നപ്പോൾ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ ജില്ലാ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആക്കണമെന്ന ആവശ്യം ഉയർന്നു. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകരായി എത്തിയ അഹമ്മദ് കുട്ടി ഉണ്ണികുളവും സി.എച്ച് റഷീദും ഈ ആവശ്യം നിരസിച്ചു. ഇതോടെ വികെ ഇബ്രാഹിം കുഞ്ഞ് ഇറങ്ങിപ്പോയി ഇതോടെ ചേരി തിരിഞ്ഞ തർക്കവും കയ്യാങ്കളിയിലേക്കും നീങ്ങി.

ഇതിനിടിയിൽ കൗൺസിൽ അംഗങ്ങളല്ലാത്തവരും യോഗത്തിനെത്തിയെന്ന ഇബ്രാഹിം കുഞ്ഞ് വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തൽ തർക്കം അടിയോടടുത്തു. തുടർന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപിച്ച ശേഷം യോഗം തുടർന്നു. എന്നാൽ തർക്കം തുടർന്നതോടെ യോഗം നടത്താനാകാത്ത സ്ഥിതിയായി. ഇതോടെ പരിപാടി സ്ഥലത്തേക്ക് കൂടുതൽ പോലീസെത്തി. ഇതോടെ സമ്മേളനം പിരിച്ചു വിടാനും ഭാരവാഹി തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ പീന്നീട് നടത്താൻ തീരുമാനിച്ച് പിരിയുകയായിരുന്നു. 130 അംഗ കൗൺസിലിൽ 85 പേരും അഹ്മദ് കബീർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 35 പേർ മാത്രമാണ് ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിൽ നിന്നുള്ളവരുള്ളത്. ഭൂരിപക്ഷമില്ലെന്ന് കണ്ടതോടെയാണ് സമ്മേളനം അലങ്കോലപ്പെടുത്തിയെതെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ലീഗ് അംഗത്വം പോലുമില്ലാത്തവരെത്തി സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് കാട്ടി ജില്ലാനേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.