28
Mar 2025
Tue
28 Mar 2025 Tue
AJMER COURT ATTACK

ലൗ ജിഹാദ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ കൗണ്‍സിലര്‍ക്ക് അജ്മീര്‍ കോടതി പരിസരത്ത് മര്‍ദ്ദനം. (Muslim man, named in Rajasthan’s ‘love jihad’ case, beaten up by lawyers ) രാജസ്ഥാനിലെ വിജയനഗര്‍ സ്വദേശിയായ ഹക്കീം ഖുറേഷിയെ ആണ് സംഘപരിവാരവുമായി ബന്ധമുള്ള അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച്ച ഖുറേഷിയെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഉദ്യോഗസ്ഥരുടെ മുന്നിലിട്ടായിരുന്നു ക്രൂരമായി ആക്രമിച്ചത്. ഖുറേഷിയെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അജ്മീര്‍ കോടതി പരിസരത്ത് നേരത്തേയും സമാന സംഭവമുണ്ടായിരുന്നു.

അഭിഭാഷകര്‍ ഖുറേഷിയുടെ മുടി പിടിച്ച് വലിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് തടയാനുള്ള പോലീസിന്റെ ശ്രമം വകവയ്ക്കാതെയായിരുന്നു അക്രമം.

സംഘപരിവാര ബന്ധമുള്ള സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ലൗജിഹാദ്, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ഖുറേഷിയെ ഉള്‍പ്പെടുത്തിയതെന്ന് മക്തൂബ് റിപോര്‍ട്ട് ചെയ്തു. ആദ്യം 10 പേരാണ് കേസിലുണ്ടായിരുന്നത്. ഖുറേഷിയെ പിന്നീട് കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

പോക്‌സോ കോടതി മാര്‍ച്ച് 11 വരെ ഖുറേഷിയെ റിമാന്റില്‍ വിട്ടു. കേസിലുള്‍പ്പെട്ട 9 പേര്‍ ജയിലിലാണ്. 3 പേര്‍ പ്രായപൂര്‍ത്തിയാവത്തതിനാല്‍ ജുവനൈല്‍ ഹോമിലാണുള്ളത്.

ഖുറേഷിക്കെതിരായ അക്രമത്തെ പിയുസിഎല്‍ അപലപിച്ചു. അഭിഭാഷകര്‍ നിയമം കൈയിലെടുക്കുന്നത് തടയണമെന്നും അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടു.