21
Jan 2026
Wed
21 Jan 2026 Wed
amrith bharath express

 Amrit Bharat Expres കേരളത്തില്‍നിന്നുള്ള മൂന്ന് പ്രതിവാര അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിന് റെയില്‍വേ അംഗീകാരം നല്‍കി. സര്‍വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിന് പുതുതായി അനുവദിച്ച് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും സര്‍വീസ് നടത്തുക കോട്ടയം വഴി. നാഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്‌സ്പ്രസും തിരുവനന്തപുരം നോര്‍ത്ത് – ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസുമാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ഇതോടെ മധ്യകേരളത്തിന് ഹൈദരാബാദ് മംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് അതിവേഗ യാത്ര സാധ്യമാകും.

മാവേലിക്കരയിലും ചെങ്ങന്നൂരും ചങ്ങനാശേരിയും മൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തെ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും മുന്നില്‍ ഉന്നയിച്ചിരുന്നു, അതിന് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ALSO READ: സ്വര്‍ണ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്; ഇന്ന് പവന് കൂടിയത് 3,680 രൂപ

നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളില്‍ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയാണ് യാത്ര.

താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളില്‍ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40-ന് പുറപ്പെട്ട് അന്നു രാത്രി 11.45-ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗര്‍കോവില്‍ വഴിയാണ് യാത്ര.

ചര്‍ലപ്പള്ളി-തിരുവനന്തപുരം വണ്ടി(17041) ചര്‍ലപ്പള്ളിയില്‍നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042)ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചര്‍ലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാര്‍പേട്ട, ഗുണ്ടൂര്‍, നല്‍ഗൊണ്ട വഴിയാണ് യാത്ര.

തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ യാത്ര

ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള സര്‍വീസാണെങ്കിലും, തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ട്രെയിന്‍ ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെ 20 സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോട് കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് കണ്ണൂരിലാണ്. ഇതിനിടയിലുള്ള എട്ട് പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ട്രെയിന്‍ മംഗളൂരു ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

വെള്ളിയാഴ്ച രാവിലെ 10.45-ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അമൃത് ഭാരത് ഒന്ന്, രണ്ട് പതിപ്പുകളിലായി 22 കോച്ചുകളാണ് ഉണ്ടാവുക. ഇതില്‍ എസി കോച്ചുകള്‍ ഉണ്ടാവില്ല; പകരം ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ് എന്നിവയാണ് മറ്റ് രണ്ട് അമൃത് ഭാരത് സര്‍വീസുകള്‍.

അമൃത് ഭാരത് സ്‌റ്റോപ്പുകള്‍ ( Amrit Bharat stops)

തിരുവനന്തപുരം, വര്‍ക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷന്‍.