25
Aug 2025
Fri
25 Aug 2025 Fri
Narendra modi independence day speech

നിത്യോപകയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പുതിയ ജിഎസ്ടി പരിഷ്‌കാരം ദീപാവലി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കും. സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കുന്ന, യുവാക്കള്‍ക്കായുള്ള ഒരു ലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി.

പിഎം വികസിത ഭാരത തൊഴില്‍ പദ്ധതി വഴി മൂന്നര കോടി യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകും. മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും ഇന്ത്യ കൈവിടില്ല. പിന്നോക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.

ALSO READ: ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി കൂലി; വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍

വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ എന്തിന് നമ്മള്‍ ആശ്രയിക്കണമെന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വേണം. രാജ്യത്ത് ലക്ഷക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുണ്ട്. കോടിക്കണക്കിന് യുവതി യുവാക്കള്‍ ഈ രംഗത്തുണ്ട്. ആഗോള മാര്‍ക്കറ്റുകള്‍ ഇന്ത്യ ഭരിക്കണമെന്നും നമുക്ക് സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുവാന്‍ കരുത്തുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരതത്തിന്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.