27
Nov 2024
Fri
27 Nov 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പാലക്കാട്ട് കഴിഞ്ഞദിവസം നാട്ടികയില് ഉണ്ടായതുപോലുള്ള അപകടം. നിയന്ത്രണം വിട്ട ലോറി സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ഇടിച്ചുകൊന്നു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്.

ചിറ്റൂർ ആലാംകടവിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടായത്. ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഓവർ സ്പീഡ് ആണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. നാല് ദിവസം മുൻപ് ആണ് തൃശൂർ നാട്ടികയിൽ സമാന അപകടം ഉണയത്. അതിൽ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.