കൊല്ലം: കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. എന്‍ഡിഎ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണ്. മോദി ഗ്യാരണ്ടി എന്താണെന്ന് തിരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമാണെന്നും സുരേന്ദ്രന് പറഞ്ഞു.
|
ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കും. കൊല്ലത്ത് നടൻ കൃഷ്ണകുമാറിനെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാകും. ഒന്നും ജയിക്കാതെ രണ്ട് മന്ത്രിമാരെ തന്നു. ആനി രാജ മത്സരിക്കുന്നയിടത്ത് ഡി രാജ പ്രചരണത്തിന് എത്തുന്നില്ല. വയനാട് കൊടി ഒഴിവാക്കിയുള്ള യുഡിഎഫ് പ്രചരണത്തില്‍ ലീഗിന് ആത്മാഭിമാനം നഷ്ടമായി എന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു കാര്യത്തില്‍ ശശി തരൂരിനെ തെരഞ്ഞെടു
പ്പ് കമ്മിഷന് ശാസിക്കുന്ന സ്ഥിതിയുണ്ടായി. വ്യാജ പ്രചാരണം നടത്തരുതെന്നും തരൂരിനോട് കമ്മിഷന് നിര്‍ദേശിച്ചു.
മോദി ഗ്യാരന്റി എന്താണെന്ന് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമായി. വികസന പ്രശ്നങ്ങളാണ് മോദി ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ എംപിമാര്‍ ഫ്ളക്സ് ബോര്‍ഡ് എംപിമാരാണെന്ന് പരിഹസിച്ച സുരേന്ദ്രന്, മോദി പദ്ധതികള്‍ക്ക് എംപിമാര്‍ സ്വന്തം പേരില്‍ ഫ്ളക്സ് ബോര്‍ഡ് വയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി.


