07
Nov 2024
Fri
07 Nov 2024 Fri
nearly 70 percentage victims in Gaza war were women and childrens says UN Report

ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നതെന്നും യുഎന്‍ കുറ്റപ്പെടുത്തി. ഒരുവര്‍ഷം മുമ്പ് ഇസ്രായേല്‍ ഗസയില്‍ തുടങ്ങിയ യുദ്ധത്തിന്റെ ആദ്യ ഏഴുമാസത്തെ കണക്കുകള്‍ വിലയിരുത്തിയാണ് യുഎന്‍ റിപോര്‍ട്ട്. 32 പേജുകളാണ് റിപോര്‍ട്ടിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

13 വര്‍ഷമായി നീളുന്ന യുദ്ധത്തില്‍ 43000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഫലസ്തീനിയന്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. വര്‍ഷങ്ങളായി ഇസ്രായേല്‍ ഗസയില്‍ നടത്തിവരുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ 1200ലേറെ പേരെ കൊല്ലുകയും 250ലേറെ പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു.

ഗസയില്‍ ആകെ കൊല്ലപ്പെട്ടവരില്‍ 44 ശതമാനവും കുട്ടികള്‍. ഇതില്‍ 10നും 14നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍. നാലു വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ പിന്നീട് കൂടുതലായുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക