ഗസ്സസിറ്റി: വെടിനിര്‍ത്തല്‍ ഉപാധികളുടെ ഭാഗമായി അതിര്‍ത്തി തുറന്നതോടെ മൂന്ന് ലക്ഷത്തിലേറെ ഫലസ്തീനികള്‍ വടക്കന്‍ ഗസയില്‍ മടങ്ങിയെത്തി. (Nearly three hundred thousand people arrived in northern Gaza via the Netzarim corridor) കാല്‍നടയായും വാഹനങ്ങളിലും നെത്സരിം ഇനാഴി വഴി വടക്കന്‍ ഗസയിലേക്ക് ആയിരങ്ങളുടെ പ്രയാണം തുടരുകയാണ്.
|
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നെത്സരിം ഇടനാഴി വഴിയുള്ള വിലക്ക് ഇസ്രായേല്‍ നീക്കിയതോടെ ഇന്നലെ മാത്രം മൂന്ന് ലക്ഷത്തിലേറെ ഫലസ്തീനികള്‍ വടക്കന്‍ ഗസയിലെത്തി. അല്‍ റാശിദ് സ്ട്രീറ്റ്, സലാഹുദ്ദീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് ഫലസ്തീനികളുടെ മടക്കം. തകര്‍ന്നടിഞ്ഞ തങ്ങളുടെ വീടുകള്‍ കണ്ട് പലരും കണ്ണീരണിഞ്ഞു.
ALSO READ: ക്ലാസ്സിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കൊല്ലത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
വനിതാ ബന്ദി അര്‍ബേല്‍ യെഹോദിയെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച്, വടക്കന്‍ ഗസ്സയിലേക്ക് ഫലസ്തീനികളെ മടങ്ങാന്‍ ഇസ്രായേല്‍ അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ചക്കു മുമ്പ് ഇവരെ വിട്ടയക്കുമെന്ന് മധ്യസ്ഥരായ ഖത്തര്‍ ഉറപ്പുനല്‍കിയതോടെയാണ് ഇസ്രായേല്‍ ഫലസ്തീനികളെ മടങ്ങാന്‍ അനുവദിച്ചത്.
ഇതിനിടെ, എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കാന്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന അര്‍ബേല്‍ യെഹോദിയുടെ വീഡിയോ സന്ദേശം അല്‍ ഖുദ്‌സ് ബ്രിഗേഡ് പുറത്തുവിട്ടു.
വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഹമാസും ഇസ്രായേലുമായുള്ള അനൗപചാരിക ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചു. അടുത്ത ആഴ്ച ഖത്തറില്‍ ഔപചാരിക ചര്‍ച്ച ആരംഭിക്കും.
അതേസമയം ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ സ്വീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളിയ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ നിലപാടിനെ പിന്തുണക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പ്രതികരിച്ചു.


